സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

സൗത്ത് വാഴക്കുളം ജി.എൽ.പി സ്കൂളിന്  എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് ബെന്നി ബഹനാൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ  യോഗത്തിൽ  അധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗോപാൽ ഡിയോ, വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര, സ്കൂൾ രക്ഷാധികാരിയും വാർഡ് മെമ്പറുമായ എ.കെ മുരളീധരൻ, വാർഡ് മെമ്പർമാരായ വിജയലക്ഷ്മി, തമ്പി കുര്യാക്കോസ്, കെ.ജി ഗീതാ,  ഹെഡ്മിസ്ട്രസ് കെ.എ സൽമ,വന്ദേ മാതരം ഗ്രാമീണ വായനശാലാ സെക്രട്ടറി ജി.എന്‍ മോഹനൻ, പെരുമ്പാവൂർ എ.ഇ.ഒ – വി.രമ, ബി.പി.സി പെരുമ്പാവൂർ മീനാ ജേക്കബ്, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആശ ടീച്ചർ, ഹെഡ്മിസ്ട്രസ്  സോണിയ, പി.ടി.എ പ്രസിഡന്റ് നാസർ, സ്കൂൾ ലീഡർ ഫിദ ഫാത്തിമ, സൗത്ത് വാഴക്കുളം ജി.എൽ.പി.എസ് പി.ടി.എ പ്രസിഡന്റ്  പി.ബി റോണി തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം