വാഷിങ്ടണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്നു മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, ടീംസ്, എക്സ്ബോക്സ് ലൈവ് എന്നിവയുടെ പ്രവര്‍ത്തനം മുടങ്ങി. പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. നെറ്റ്വര്‍ക്ക് സംവിധാനത്തിലെ പ്രശ്നങ്ങളാണു സേവനങ്ങള്‍ മുടങ്ങുന്നതിനു കാരണമെന്നു സൂചനയുണ്ട്. ലോകമെമ്പാടുമായി 28 കോടി ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് ടീംസിനുണ്ട്.കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പലസ്‌കൂളുകളും മൈക്രോസോഫ്റ്റ് ടീംസിനെയാണ് ആശ്രയിച്ചത്. ഔട്ട്ലുക്കിലെ തകരാര്‍ മൂലം ഇ-മെയില്‍ സേവനങ്ങളും മുടങ്ങി.