റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം; ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്ന് പി.കെ ഫൈസൽ

കാസർകോഡ്: റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം വന്നതിൽ വിശദീകരണവുമായി കാസർഗോഡ് ഡി സി സി പ്രസിഡന്റ് പി.കെ ഫൈസൽ. ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണ്. ഫേസ്ബുക്ക്‌ കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരനാണ്. സവർക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞ ഉടൻ പോസ്റ്റ്‌ പിൻവലിച്ചുവെന്നും വിവാദമാക്കേണ്ട വിഷയമില്ലെന്നും പി.കെ ഫൈസൽ പ്രതികരിച്ചു.

ഡി.സി.സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാർഡിലാണ് സവർക്കർ ഉൾപ്പെട്ടത്. വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസി വിശദീകരണം നൽകുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം