ലൈസന്‍സ് റദ്ദാക്കിയ സ്ഥാപനങ്ങള്‍ മറ്റൊരിടത്ത് തുടങ്ങാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: നിയമ ലംഘനത്തിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയ ഭക്ഷണ വില്‍പ്പന സ്ഥാപനങ്ങള്‍ മറ്റൊരിടത്ത് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങും. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണിത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂട്ടിയ സ്ഥാപനം പുനസ്ഥാപിക്കണമെങ്കില്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചു.

Share
അഭിപ്രായം എഴുതാം