കാർഷിക യന്ത്രപ്രവർത്തന പരിശീലനം

കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ തൃശൂർ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 20 പേർക്ക് കാർഷിക യന്ത്ര പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയിൽ 20 ദിവസത്തെ പരിശീലനം നൽകും. 18-35 വയസ്സ് പ്രായമുള്ള തൊഴിൽരഹിതരായ ഐടിഐ /വി എച്ച് എസ് ഇ (ഓട്ടോമൊബൈൽ  എഞ്ചിനീയറിംഗ് /ഡീസൽ  മെക്കാനിക് / മെക്കാനിക്  അഗ്രിക്കൾച്ചർ  മെഷിനറി /മെക്കാനിക്കൽ  സെർവീസിങ് ആൻഡ് അഗ്രോ മെഷിനറി/ ഫാം പവർ എഞ്ചിനീയറിംഗ് /മെക്കാനിക് ട്രാക്ടർ) പാസ്സായവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 8 മുതൽ 27 വരെയാണ് പരിശീലനം. താത്പര്യമുള്ളവർ ജനുവരി 30ന് വൈകിട്ട് 5 മണിക്ക് മുൻപായി കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്റെ spokksasc1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ അയയ്ക്കണം. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും മിഷന്റെ 8281200673 എന്ന വാട്ട്സാപ് നമ്പർ വഴിയോ ഇ-മെയിൽ വഴിയോ ലഭിക്കുന്നതാണ്.

Share
അഭിപ്രായം എഴുതാം