ചുവട് 2023 അയല്‍ക്കൂട്ട സംഗമം: മണ്ണാര്‍ക്കാട് ബ്ലോക്ക്തല വിളംബര ജാഥ സംഘടിപ്പിച്ചു

കുടുംബശ്രീ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 26 ന് നടക്കുന്ന ചുവട് 2023 അയല്‍ക്കൂട്ട സംഗമത്തിന് മുന്നോടിയായി മണ്ണാര്‍ക്കാട് ബ്ലോക്ക്തല വിളംബര ജാഥ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഹദ് അരിയൂര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കം മഞ്ചാടിക്കല്‍, മണ്ണാര്‍ക്കാട് നഗരസഭ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ റെജീന ഊര്‍മിള, തച്ചമ്പാറ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുനിത, കുമരംപുത്തൂര്‍ സി.ഡി.എസ് അക്കൗണ്ടന്റ് ഷീജ വട്ടമ്പലം, തെങ്കര സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി 80 പേരെ ഉള്‍പ്പെടുത്തി മെഗാ തിരുവാതിര നടന്നു.

Share
അഭിപ്രായം എഴുതാം