ഗുസ്തി ഫെഡറേഷന്റെ മേല്‍നോട്ടത്തിന് മേരി കോം അധ്യക്ഷയായി സമിതി

ന്യൂഡല്‍ഹി: പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഗുസ്തി ഫെഡറേഷന്റെ മേല്‍നോട്ടത്തിന് ഒളിംപിക്സ് മെഡല്‍ ജേതാവ് മേരി കോം അധ്യക്ഷയായി സമിതിയെ പ്രഖ്യാപിച്ചു. ലൈംഗിക, സാമ്പത്തിക ആരോപണങ്ങളും സമിതി അന്വേഷിക്കും. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. സമിതിക്കു ചുമതല ലഭിച്ചതോടെ ഗുസ്തി ഫെഡറേഷന്റെ ചുമതലകളില്‍നിന്നു ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് മാറിനില്‍ക്കും. ആരോപണം ഉന്നയിച്ച താരങ്ങള്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗോണ്ടയില്‍ ആരംഭിച്ച ദേശീയ റാങ്കിങ് ടൂര്‍ണമെന്റ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഇതോടെ ഗുസ്തി ഫെഡറേഷന്‍ റദ്ദാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം