1,178 എന്‍ജിനീയറിങ്വി ദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ്: മന്ത്രി ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോളജുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 1178 വിദ്യാര്‍ഥികളുടെ സ്‌പെഷല്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കിയതായി മന്ത്രി ഡോ.ആര്‍. ബിന്ദു അറിയിച്ചു.
ഓരോ സ്വാശ്രയ കോളജും സര്‍ക്കാരിനു നല്‍കിയ 50 ശതമാനം സീറ്റില്‍ പ്രവേശനം ലഭിച്ചവരിലെ നിര്‍ധനരായ 25 ശതമാനം കുട്ടികളെയാണ് ഫീസിളവിനു പരിഗണിച്ചത്. 5000 രൂപ മുതല്‍ 25,000 രൂപ വരെ ഫീസ് ഇളവ് ലഭിക്കും. സ്‌പെഷല്‍ ഫീസ് ഒഴിവാക്കിയതിനു പുറമെ സ്‌കോളര്‍ഷിപ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Share
അഭിപ്രായം എഴുതാം