ശബരിമല: ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനു പരിസമാപ്തി കുറിച്ച് 20/01/23 വെള്ളിയാഴ്ച രാവിലെ ആറരയ്ക്കു നടയടച്ചു. പുലര്‍ച്ചെ 5:30 നു ഗണപതി ഹോമത്തിനുശേഷം തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്കു തിരിച്ചയച്ചു. ശേഷം വിഭൂതികൊണ്ടു ഭഗവാനെ മൂടി യോഗനിദ്രയിലേക്കു നയിച്ചു. നടയടച്ചു താക്കോല്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാറിനു കൈമാറി.
കുംഭമാസ പൂജയ്ക്കായി 12നു വൈകിട്ടു നട തുറക്കും. ഉത്സവത്തിനു സമാപനം കുറിച്ച് 19/01/23 നു രാത്രി മാളികപ്പുറത്തു ഗുരുതി നടന്നു. ഭക്തര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി ഒന്‍പതിന് ഹരിവരാസനം പാടി ശബരീശ നട അടച്ചശേഷമായിരുന്നു ഗുരുതി.