മലയാളം സര്‍വകലാശാല വി.സി: ഗവര്‍ണറെ മറികടന്ന് വീണ്ടും സെര്‍ച്ച് കമ്മിറ്റി

തിരുവനന്തപുരം: മലയാളം സര്‍വകലാശാല വി.സി. നിയമനവുമായി ബന്ധപ്പെട്ടു ഗവര്‍ണറെ മറികടന്നു സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍.
ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കാത്ത ബില്‍ അടിസ്ഥാനമാക്കി അഞ്ചംഗ സമിതി രൂപവത്കരിക്കാനാണ് ശ്രമം. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധിയെകൂടി ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന സെര്‍ച്ച് കമ്മിറ്റിയിലേക്കു ഗവര്‍ണറുടെ പ്രതിനിധിയെ നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിലേക്കു നയിക്കുമെന്നാണ് വിലയിരുത്തല്‍.

Share
അഭിപ്രായം എഴുതാം