പത്തനംതിട്ടയില്‍ തീപിടിത്തം; ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു

പത്തനംതിട്ട: നഗരമധ്യത്തിലെ ചിപ്‌സ് കടകളിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം ഒമ്പതുപേര്‍ക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരം. നാലു പാചക വാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. നാലു കടകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും കത്തി നശിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

20/01/23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ന് സെന്‍ട്രല്‍ ജങ്ഷനില്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന റോഡിന്റെ വലതുവശത്തെ നമ്പര്‍ വണ്‍ ചിപ്‌സ് സെന്ററിലാണ് ആദ്യം തീ പിടിത്തമുണ്ടായത്. ഉപ്പേരി വറക്കുന്ന വലിയ ചീനച്ചട്ടിയില്‍ നിന്നു ഗ്യാസ് സ്റ്റൗവിന്റെ പൈപ്പിലേക്കും തുടര്‍ന്ന് കടയാകെയും തീ പടരുകയായിരുന്നു. ആളുകള്‍ ഇറങ്ങി ഓടിയതിന് പിന്നാലെ കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സ്റ്റൗവുകളും സിലിണ്ടറുകളും ഒന്നൊന്നായി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അടുത്ത കടകളിലേക്കും തീപടര്‍ന്നു.

Share
അഭിപ്രായം എഴുതാം