വോക്ക് ഓൺ’ തൊഴിൽമേള ശനിയാഴ്ച മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

വൊക്കേഷണൽ ഹയർ സെക്കന്ററി  കോഴ്സ് പൂർത്തിയാക്കിയവർക്കായി ‘വോക്ക് ഓൺ’ തൊഴിൽമേള സംഘടിപ്പിക്കുന്നു. കളമശേരി ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജനുവരി 21 ശനിയാഴ്ച സംഘടിപ്പിച്ചിരിക്കുന്ന മേളയുടെ ഉദ്ഘാടനം  രാവിലെ 9 ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കും. 

പൊതു വിദ്യാഭ്യാസ വകുപ്പ്  വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ്  സെൽ എറണാകുളം മേഖലയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായാണ് മേള നടത്തുന്നത്. 50 ലധികം സ്ഥാപനങ്ങളും ആയിരത്തോളം ഉദ്യോഗാർഥികളും മേളയിൽ പങ്കെടുക്കും. 

ജില്ലാ കളക്ടർ ഡോ. രേണു രാജ്, കളമശ്ശേരി നഗരസഭ അധ്യക്ഷ സീമ കണ്ണൻ, രാഷ്ട്രീയ സാംസ്കാരിക വ്യാവസായിക മേഖലകളിൽ നിന്നുള്ള പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ  ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം