മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാക്കണം: ഗാഡ്ഗില്‍

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കെയാണ് അദേഹത്തിന്റെ പ്രതികരണം. നിയന്ത്രണങ്ങളോടെ വന്യമൃഗ വേട്ട അനുവദിക്കണമെന്നും വേട്ടയാടലിന്റെ നിയന്ത്രണാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും ഗാഡ്ഗില്‍ ആവശ്യപ്പെട്ടു.

കടുവ വേട്ട നിരോധിച്ചത് യുക്തിഭദ്രമല്ല. ദേശീയ ഉദ്യാനങ്ങള്‍ക്കുപുറത്ത് വേട്ടയാകാം. മൃഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നത് മലിനീകരണം അടക്കമുള്ള പ്രശ്‌നങ്ങള്‍ മൂലമാണെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →