മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2023-24 അധ്യയനവര്‍ഷം അഞ്ചാം ക്ലാസിലേക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കും പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നതും 10 വയസ് കഴിയാത്തതും വാര്‍ഷിക കുടുംബ വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാത്തതുമായ കുട്ടികള്‍ക്ക് കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് അഞ്ചാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷിക്കാം. ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പൂക്കോട്, പൈനാവ് എന്നീ സ്‌കൂളുകളിലേക്കും അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗക്കാരെ വാര്‍ഷിക വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. 

അപേക്ഷാ ഫോമുകള്‍ പുനലൂര്‍ പട്ടികവര്‍ഗ വികസന ഓഫീസിലും കുളത്തൂപ്പുഴ/ ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0475-2222353. വെബ്സൈറ്റ്: www.stmrs.in

Share
അഭിപ്രായം എഴുതാം