പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫ് എം.എല്‍.എയുടെ ഭാര്യ ഡോ.ശാന്ത ജോസഫ് (79) അന്തരിച്ചു.
ആരോഗ്യ വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടറായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. ദീര്‍ഘനാളായി കരള്‍ സംബന്ധമായ രോഗത്തിനു കളമശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വീട്ടില്‍ മടങ്ങിയെത്തി. ശാരീരികാവശതയെത്തുടര്‍ന്ന് ഉച്ചയോടെ തൊടുപുഴ ചാഴികാട്ട് ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. പരേത വരാപ്പുഴ പുത്തന്‍പള്ളി മേനാച്ചേരി കുടുംബാംഗമാണ്.
സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ 11.30നു പുറപ്പുഴയിലെ വസതിയില്‍ ആരംഭിക്കും. സംസ്‌കാരം പുറപ്പുഴ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍. മക്കള്‍: അപു ജോണ്‍ ജോസഫ്, ഡോ. യമുന ജോസഫ്, ആന്റണി ജോസഫ്, പരേതനായ ജോമോന്‍ ജോസഫ്. മരുമക്കള്‍: ഡോ. അനു ജോര്‍ജ് (കട്ടിക്കാരന്‍, കോയമ്പത്തൂര്‍), ഡോ. ജോ ജോസഫ് (മുണ്ടയ്ക്കല്‍, കോതമംഗലം), ഉഷ ആന്റണി (പുത്തേട്ട്, പാലാ). പൊതുദര്‍ശനം ഇന്നു െവെകിട്ട് നാലു മുതല്‍ പുറപ്പുഴയിലെ വസതിയില്‍.

Share
അഭിപ്രായം എഴുതാം