അഞ്ച്, ആറ് ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 14 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2023-24  അധ്യയനവര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനം നടത്തുന്നതിന് പട്ടികവര്‍ഗ, പട്ടികജാതി ജനറല്‍വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൈനാവ് (ഇടുക്കി), പൂക്കോട് (വയനാട്), അട്ടപ്പാടി (പാലക്കാട്) എന്നീ മൂന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശനത്തിനായി പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം അപേക്ഷിക്കാം.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കരുത്. കുട്ടിയുടെ ജാതി,വരുമാനം, ആധാര്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഫോണ്‍ നമ്പര്‍, നിലവില്‍ പഠിക്കുന്ന ക്ലാസ് എന്നിവ രേഖപ്പെടുത്തി  അപേക്ഷ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി 689 672 എന്ന വിലാസത്തിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍  ഓഫീസര്‍, മന്ദിരം, റാന്നി എന്ന വിലാസത്തിലോ അയയ്ക്കാം. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ : 0473 5 221 044, 0473 5 227 703.
 

Share
അഭിപ്രായം എഴുതാം