ഭക്ഷ്യ സംസ്‌കരണ പരിശീലനം

ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മുണ്ടേല അഗ്രി ബിസിനസ് ഇന്‍കുബേഷന്‍ സെന്ററില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊഴില്‍ പരിശീലനം ആവശ്യമുള്ള സ്ത്രീ – പുരുഷന്മാരെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇവരെ പ്രാപ്തരാക്കും വിധമാണ് പരിശീലനം. യന്ത്ര സഹായത്തോടെ സൗജന്യമായാണ് പരിശീലനം ലഭ്യമാക്കുന്നത്. 20 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. തിയറി, പ്രാക്ടിക്കല്‍ എന്നീ സെഷനുകളിലായി വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് വൈശാഖ് പി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം