റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

ആലപ്പുഴ: ജില്ല സൈനിക ക്ഷേമ ഓഫീസില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളതും 2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ റദ്ദായതുമായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് പുതുക്കി നല്‍കുന്നു. മാര്‍ച്ച് 31 വരെയാണ് ആനുകൂല്യം. വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ജില്ല സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടോ ദൂദന്‍ മുഖേനയോ തപാല്‍ മാര്‍ഗമോ ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0477 2245673

Share
അഭിപ്രായം എഴുതാം