റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കൾ തമ്മിൽ കൈയ്യാങ്കളി

January 17, 2023 - 9:48 am

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ കോൺഗ്രസ് അനുകൂല സംഘടനയിലെ എ – ഐ ഗ്രൂപ്പ് നേതാക്കൾ തമ്മിൽത്തല്ലി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മാസങ്ങളായി സംഘടനയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഈ തർക്കമാണ് രൂക്ഷമായ വാക്കേറ്റത്തിലേക്കും കൈയ്യാങ്കളിയിലേക്കും ചെന്നെത്തിയത്.

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ട്രഷറർ ഹാരിസിന് അടിയിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ ഹാരിസ് പരാതി നൽകിയിട്ടുണ്ട്. അസോസിയേഷന്റെ ഓഫീസിലേക്ക് ചർച്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ഒരു സംഘം മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *