കൂടരഞ്ഞി പഞ്ചായത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ സേവന ഉപഭോക്താക്കള്‍ക്ക് ഇനി കറന്‍സി ഉപയോഗിക്കാതെ പണമിടപാടുകള്‍ നടത്താം. പണം ഇടപാടുകളിൽ ഡിജിറ്റൽ സംവിധാനമൊരുക്കി പഞ്ചായത്തിൽ ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം നിലവിൽ വന്നു. പി ഒ എസ്  മെഷീൻ വഴിയും  മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് സ്കാനർ വഴിയും നികുതി/ നികുതിയേതര വരവുകൾ കറൻസി ഇല്ലാതെ ഓഫീസിൽ സ്വീകരിക്കും. ഗ്രാമപഞ്ചായത്തിലെത്തുന്ന മുഴുവൻ ആളുകൾക്കും  ഈ സംവിധാനം പ്രയോജനപ്പെടുത്താം.

ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും, തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →