കുലാലംപുര്‍: ഇന്ത്യയുടെ സൈന നെഹ്‌വാളും കിഡംബി ശ്രീകാന്തും മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി.സൈനയെ വനിതാ സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ ചൈനയുടെ ഹാന്‍ യുവാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 12-21, 21-17, 12-21. വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം ഒന്നാം റൗണ്ടില്‍ ജയിച്ചു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജേതാക്കളായ ട്രീസ-ഗായത്രി സഖ്യം ഹോങ്കോങ്ങിന്റെ യുങ് എന്‍ഗാ ടിങ്- യുങ് പുയ് ലാം ജോഡിയെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-14, 21-9. മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്തിനെ ജപ്പാന്റെ സീഡില്ലാ താരം കെന്റ നിഷിമോട്ടേയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 19-21, 14-21. മത്സരം 42 മിനിറ്റ് നീണ്ടു.
വനിതാ താരം ആകര്‍ഷി കാശ്യപും ഒന്നാം റൗണ്ടില്‍ തോറ്റു. തായ്‌വാന്റെ വെന്‍ ചീ ഹുവാണ് ആകര്‍ഷിയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 10-21, 8-21. പുരുഷ ഡബിള്‍സില്‍ കൃഷ്ണ ഗാരാഗ- വിഷ്ണു വര്‍ധന്‍ പാഞ്ചാല സഖ്യവും തോറ്റു. ദക്ഷിണ കൊറിയയുടെ കാങ് മിന്‍ ഹ്യുക് – സിയോ സിയുങ് ജായ് സഖ്യമാണ് അവരെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-10, 21-18.