വടക്കുംനാഥ ക്ഷേത്രത്തിൽ കതിന പൊട്ടിക്കുന്നതിനുളള വെടിമരുന്ന് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾക്ക് പൊലീസ് നോട്ടീസ്

തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്. വെടിമരുന്ന് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾക്ക് പൊലീസ് നോട്ടീസ് നൽകി. ശബരിമലയിൽ കതിന പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിൻറെ നടപടി. ക്ഷേത്രത്തിൽ ആചാരത്തിന്റെ ഭാഗമായി രാത്രി മൂന്ന് തവണ കതിനപൊട്ടിക്കുന്ന പതിവുണ്ട്. ചട്ടം ലംഘിച്ച് കതിന പൊട്ടിക്കുന്നതായി പൊലീസിന് പരാതി കിട്ടിയിരുന്നു.

ശബരിമലയിൽ മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ചെങ്ങന്നൂർ സ്വദേശി ജയകുമാർ ആണ് മരിച്ചത്. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അമൽ (28), രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →