പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകള്‍ ചുമതലയേറ്റത്. മൂന്നിടങ്ങളിലുമായി ഓഫീസര്‍മാരുള്‍പ്പെടെ 2958 പേരാണ് സേവനരംഗത്തുള്ളത്.
നിലയ്ക്കലില്‍ സ്പെഷ്യല്‍ ഓഫീസര്‍ ആര് ഡി അജിത്ത്, അസിസ്റ്റന്റ് എസ് ഒ അമ്മിണിക്കുഞ്ഞ് എന്നിവരുടെ നേതൃത്വത്തില്‍ 502 പേരാണ് ചുമതലയേറ്റത്. ഇതില്‍ 6 ഡി വൈ എസ് പി, 15 സി.ഐ, 83 എസ് ഐ- എ എസ് ഐ ,8 വനിതാ സിഐ- എസ് ഐ, 350 പുരുഷ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 40 വനിതാ സിവില്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെ ആറ് സെക്ടറുകളിലായി വിന്യസിച്ചു.
പമ്പയില്‍ സ്പെഷ്യല്‍ ഓഫീസര്‍ കെ കെ അജി, അസിസ്റ്റന്റ് എസ് ഒ അരുണ്‍ കെ പവിത്രന് എന്നിവരുടെ നേതൃത്വത്തില്‍ 581 പേരാണ് ചുമതലയേറ്റത്. ഇതില്‍ 6 ഡിവൈഎസ്പി, 15 സി ഐ, 88 എസ് ഐ-എ എസ് ഐ, 8 വനിതാ സി ഐ, 430 പുരുഷ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 40 വനിതാ സിവില്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾക്ക് 12/01/23 വ്യാഴാഴ്ച സന്നിധാനത്ത് തുടക്കമാകും. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ രണ്ടുദിവസമാണ് ശുദ്ധിക്രിയകൾ. 14/01/23 ശനിയാഴ്ച രാത്രി 8.30നാണ് മകരസംക്രമ പൂജ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് മുന്നോടിയായാണ് ശുദ്ധിക്രിയകൾ. 12/01/23 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പ്രാസാദ ശുദ്ധിക്രിയകളോടെ പ്രത്യേക പൂജകൾക്ക് തുടക്കമാകും.