മുബാറക്കിനെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായ െഹെക്കോടതി അഭിഭാഷകന്‍ െവെപ്പിന്‍ എടവനക്കാട് മായാബസാര്‍ അഴിവേലിക്കകത്ത് വീട്ടില്‍ ഐ.എ. മുഹമ്മദ് മുബാറക്കി(32)നെ അഞ്ചു ദിവസത്തേക്ക് എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രത്യേക എന്‍.ഐ.എ. കോടതിയാണ് അനേ്വഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.

മുബാറക് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലനകനാണെന്ന് എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു. എന്നാല്‍, മുബാറക് ആയോധന പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു. സംസ്ഥാനത്ത് 56 ഇടങ്ങളിലായി പി.എഫ്.ഐ. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണു മുബാറക്കിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തത്.

Share
അഭിപ്രായം എഴുതാം