കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ അഡ്വ. ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ കോൺഗ്രസിലും മുസ്ലിം ലീഗിലും അങ്കലാപ്പുണ്ടാക്കിയെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഷുക്കൂർ കേസിൽ പി ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ.
2012 ൽ നടന്ന സംഭവത്തിൽ സിപിഐഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നു. കള്ള തെളിവ് ഉണ്ടാക്കാൻ ശ്രമിച്ച അഭിഭാഷകന്റെ പേരിൽ കേസെടുക്കണമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. 2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ് സിപിഎം സംഘർഷമുണ്ടായപ്പോൾ പി ജയരാജൻ പ്രദേശത്ത് എത്തി. അന്ന് ജയരാജന്റെ വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് എംഎസ്എഫ് നേതാവായ അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ തടങ്കലിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.അന്നത്തെ എസ്‍പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുർബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്റെ ആരോപണം

