കൊമേഴ്സ്യൽ അപ്രന്റീസ്; വോക് ഇൻ ഇന്റർവ്യൂ 30ന്

കോട്ടയം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്സ്യൽ അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നതിന് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ./പി.ജി.ഡി.സി.എ) ഉള്ളവർക്ക്് അപേക്ഷിക്കാം. പ്രായം: 19-26 വയസ്. പ്രതിമാസ സ്‌റ്റൈഫന്റ് 9000 രൂപ. ഒരുവർഷമാണ് പരിശീലന കാലം. താല്്പര്യമുള്ളവർ ഡിസംബർ 30ന് രാവിലെ 10ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ ഓഫീസിൽ അസൽ രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് എത്തണം. കൊമേഴ്‌സ്യൽ അപ്രന്റീസായി മുൻപ് ബോർഡിൽ സേവനമനുഷ്ഠിച്ചവർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരം WWW.keralapcb.nic.in  എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481 2302445.

Share
അഭിപ്രായം എഴുതാം