തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് 2023 ജനുവരി ആദ്യവാരം ഒരുമാസം നീണ്ടുനിൽക്കുന്ന സൗജന്യ പി എസ് സി മത്സരപരീക്ഷാ പരിശീലനം (യൂണിവേഴ്സിറ്റി അസിസ്റ്റന്റ്) സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 40 പേർക്കാണ് പ്രവേശനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. ഫോൺ: 0487 – 2331016
പി എസ് സി പരീക്ഷാ പരിശീലനം
