നേപ്പാള്‍: നേപ്പാളില്‍ 28/12/22 ബുധനാഴ്ച പുലര്‍ച്ചെ ഇരട്ട ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ നാഷണല്‍ എര്‍ത്ത്ക്വേക്ക് മോണിറ്ററിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (NERMC) പറയുന്നതനുസരിച്ച്, ബുധനാഴ്ച പുലര്‍ച്ചെ നേപ്പാളിലെ ബാഗ്ലുങ് ജില്ലയില്‍ 4.7, 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ബഗ്ലുങ് ജില്ലയിലെ അധികാരി ചൗറില്‍ പുലര്‍ച്ചെ 01:23 നാണ് (പ്രാദേശിക സമയം) 4.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം ബാഗ്ലുങ് ജില്ലയിലെ ഖുംഗയുടെ പരിസരത്ത് പുലര്‍ച്ചെ 02:07 ന് (പ്രാദേശിക സമയം) ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.