അംഗീകാരമില്ലാത്ത ബോഡി നിർമ്മാണ സ്ഥാപനങ്ങളിൽ നിർമ്മിച്ച വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി വിലക്കി

.കൊച്ചി: അംഗീകാരമില്ലാത്ത ബോഡി നിർമ്മാണ സ്ഥാപനങ്ങളിൽ ക്യാബിനും ബോഡിയും നിർമ്മിച്ച വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി വിലക്കി. ട്രക്ക്, ടിപ്പർ തുടങ്ങിയ വാഹനങ്ങളുടെ ബോഡിയും ക്യാബിനും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിർമ്മിക്കുന്നതിനെതിരെ കൊല്ലം ഭരണിക്കാവിലെ ആരോമൽ ഓട്ടോക്രാഫ്റ്റ് എന്ന സ്ഥാപനത്തിന്റെ ഉടമ ആരോമൽ മനോജ് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണനാണ് ഇടക്കാല ഉത്തരവു നൽകിയത്.

. വാഹനങ്ങളുടെ ബോഡി നിർമ്മാണത്തിന് എ.ഐ.എസ് : 093 സ്റ്റാൻഡേർഡാണ് നിയമത്തിൽ നിഷ്‌കർഷിച്ചിട്ടുള്ളത്. ക്യാബിൻ നിർമ്മാണത്തിന് എ.ഐ.എസ് : 029 സ്റ്റാൻഡേർഡും. ഓരോ വിഭാഗത്തിലെയും വാഹനങ്ങളുടെ ഭാരം, ഉയരം തുടങ്ങിയവ ഇതിൽ നിശ്ചയിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത ബോഡി നിർമ്മാണ സ്ഥാപനങ്ങളിൽ വാഹനങ്ങളുടെ ബോഡി നിർമ്മിക്കുമ്പോൾ ഇവയൊന്നും പാലിക്കപ്പെടുന്നില്ലെന്നും ഇത്തരം വാഹനങ്ങൾ അപകടങ്ങൾക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Share
അഭിപ്രായം എഴുതാം