റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാക്കിപ്പടയുടെ റിലീസിന് കാലതാമസം

December 22, 2022 - 10:07 am

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടിവന്നതിനാൽ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പടയുടെ റിലീസ് മാറ്റി.ഇതിനായി ഡബ്ബിംഗ് മുതലുള്ള കാര്യങ്ങള്‍ വീണ്ടും ചെയ്യാന്‍ കാലതാമസം ഉണ്ടാകുന്നതു കൊണ്ടാണ് റിലീസ് മാറ്റിവച്ചതെന്ന് സംവിധായകന്‍.

നിരഞ്ജ് മണിയന്‍പിള്ള രാജു, ശരത് അപ്പാനി, സുജിത് ശങ്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തിരക്കഥ – സംഭാഷണം – ഷെബി ചൗഘട്ട് – ഷെജി വലിയകത്ത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബുരത്നം എഡിറ്റിംഗും നിര്‍വഹിക്കുന്നു. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് നിര്‍മ്മാണം.ചിത്രം ഡിസംബര്‍ 23 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *