കോഴിക്കോട് കോർപ്പറേഷൻ യോ​ഗത്തിൽ പ്രതിപക്ഷം ബഹളം : 15 കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷന്റെ പണം നഷ്ടമായ സംഭവത്തിൽ ആർ.ബി.ഐയ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ബാങ്കിങ് ഓംബുഡ്‌സ്മാനും പരാതി നൽകിയതായി മേയർ ബീനാ ഫിലിപ്പ് .സി.ബി.ഐ. അന്വേഷണം ഉൾപ്പടെ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്നും മേയർ പറഞ്ഞു.

പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോഴിക്കോട് കോർപറേഷന്റെ പണം നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച യു.ഡി.എഫ്. കൗൺസിലർമാരെ സസ്പെന്റ് ചെയതു. 15 കൗൺസിലർമാരെ ഒരു ദിവസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. പണം നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിപക്ഷ കൗൺസിലർമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പണത്തട്ടിപ്പിൽ സി.ബി.ഐ. അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടാണ് കോൺഗ്രസും ബി.ജെ.പിയും അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് അനുമതി നിഷേധിച്ചു. ഇതേത്തുടർന്നാണ് കൗൺസിൽ യോഗത്തിൽ ബഹളം തുടങ്ങിയത്. തുടർന്ന് മേയർ ബീനാ ഫിലിപ്പ് എഴുന്നേറ്റപ്പോഴും കൗൺസിലർമാർ ബഹളം തുടർന്നു.

ഇതോടെ അഞ്ചു മിനിറ്റ് നേരത്തേക്ക് നടപടികൾ നിർത്തി വെച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. യു.ഡി.എഫ്. അംഗങ്ങൾ ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചപ്പോൾ എൽ.ഡി.എഫ്. അംഗങ്ങൾ കൂവി വിളിക്കുകയും ചെയ്തു. ഒടുവിൽ ഇരുവിഭാഗവും നേർക്കുനേർനിന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യവും ഉണ്ടായി. ബഹളത്തിനിടെ അജണ്ടകൾ ചർച്ചയില്ലാതെ പാസാക്കുകയും 15 യു.ഡി.എഫ്. കൗൺസിലർമാരെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു

Share
അഭിപ്രായം എഴുതാം