മന്ത്രി രാജന്റെ ഹാക്ക് ചെയ്ത എഫ്.ബി. പേജ് തിരിച്ചു പിടിച്ചു

കൊച്ചി: മന്ത്രി കെ. രാജന്റെ ഹാക്ക് ചെയ്ത ഫെയ്‌സ്ബുക്ക് പേജ് സാങ്കേതികവിദഗ്ധര്‍ തിരികെപ്പിടിച്ചു. പണം തട്ടിപ്പിനുപുറമേ കമ്പ്യൂട്ടറുകളിലും മൊെബെല്‍ ഫോണുകളിലും നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്താന്‍ പേജ് ഉപയോഗിച്ചതായി കണ്ടെത്തി.വ്യാജ ലിങ്കുകളും വിവരങ്ങള്‍ ചോര്‍ത്തുന്ന സോഫ്ട്‌വേര്‍ അടങ്ങിയ ലിങ്കുകളും മന്ത്രിയുടെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം രണ്ടായിരത്തില്‍പ്പരം പോസ്റ്റുകള്‍ നീക്കി. ഇതിനു സഹായിച്ച കൊച്ചിയില്‍ നിന്നുള്ള സൈബര്‍ വിദഗ്ധനും സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ ജിയാസ് ജമാലിന് മന്ത്രി നന്ദി പറഞ്ഞു.വിശ്വസനീയത വരുത്താന്‍ വേരിെഫെഡ് പേജുകളാണ് തട്ടിപ്പു സംഘങ്ങള്‍ ഉപയോഗിക്കുന്നത്.പേജുകളിലിടുന്ന ലിങ്കുകള്‍ ഇന്ത്യയില്‍നിന്നു ദൃശ്യമാകാത്തവിധം ബ്‌ളോക്ക് ചെയ്യുകയും വ്യാജ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്ത് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കുകയും ചെയ്യും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ട്രാക്ക് ചെയ്യാവുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. വേരിെഫെഡ് പേജുകള്‍ തട്ടിയെടുത്ത് ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുന്നവരുമുണ്ടെന്നു വിദഗ്ധര്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം