ലണ്ടന്‍: പി.എന്‍.ബി. വായ്പത്തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി.ബ്രിട്ടനില്‍ നിന്ന് നാടുകടത്താനുള്ള വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള ശ്രമമാണ് ലണ്ടന്‍ റോയല്‍ കോര്‍ട്ട് തള്ളിയത്.കേസില്‍ ഇനി ഉന്നത കോടതിയെ സമീപിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ജെറമി സ്റ്റുവര്‍ട്ട് സ്മിത്തും റോബര്‍ട്ട് ജേയും വ്യക്തമാക്കി. കോടതിച്ചെലവായി അദ്ദേഹം 1.52 കോടി രൂപയും അടയ്ക്കണം. ഇതോടെ നീരവ് ഇന്ത്യയിലെത്തി വിചാരണ നേരിടേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായി.യുറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടാകും. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ എന്ന് ഇന്ത്യക്ക് വിട്ടുനല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.11,000 കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പ് കേസില്‍ പ്രതിയായ നീരവ് മോദി 2018ലാണ് ഇന്ത്യ വിട്ടത്. 2019 മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായി.
നീരവ് മോദി ഇന്ത്യയില്‍ വിചാരണ നേരിടേണ്ടി വരും
