ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ആറ് പാക് പൗരന്മാര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. 11/12/2022 ഞായറാഴ്ച ചമനിലുണ്ടായ ആക്രമണത്തെ പാകിസ്താന്‍ സൈന്യം അപലപിച്ചു. പ്രകോപനമില്ലാതെ അഫ്ഗാന്‍ സൈന്യം ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തുകയായിരുന്നെന്നാണു പാക് നിലപാട്.പാക് സൈന്യം നടത്തിയ തിരിച്ചടിയില്‍ അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തി സേന ചെക്ക്‌പോസ്റ്റ് നിര്‍മിക്കുന്നത് നിര്‍ത്തണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടതാണു തര്‍ക്കത്തില്‍ കലാശിച്ചത്.
അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ ഷെല്ലാക്രമണം: 6 മരണം
