ലീഗിനെ എല്‍.ഡി.എഫില്‍ എടുക്കുന്നെന്ന ചര്‍ച്ചകള്‍ അപക്വം: ബിനോയ് വിശ്വം

കോഴിക്കോട്: ലീഗിനെ മുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി. ലീഗ് അവരുടെ നിലപാട് പറഞ്ഞുകഴിഞ്ഞു. യു.ഡി.എഫ്. വിടില്ലെന്നു അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇല്ലാത്ത ഒന്നിനെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കേണ്ടതില്ല.
സി.പി.ഐക്ക് ലീഗിനോടു വിമര്‍ശനമുണ്ട്. അതു രാഷ്ട്രീയ വിമര്‍ശനമാണ്. ലീഗിനു പലപ്പോഴും ചാഞ്ചാട്ടമുണ്ടാവുകയും പാളിപ്പോവുകയും ചെയ്തിട്ടുണ്ട്. വര്‍ഗീയസ്പര്‍ശമുള്ള നിലപാടിലേക്കു പോകാന്‍ ചിലപ്പോള്‍ ശ്രമിച്ചിട്ടുമുണ്ട്. രാഷ്ട്രീയമായി വിമര്‍ശിക്കപ്പെടേണ്ട നിലപാടെല്ലാം ആ പാര്‍ട്ടിക്കുള്ളപ്പോഴും അടിസ്ഥാനപരമായി ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് സി.പി.ഐ. ചിന്തിക്കുന്നില്ല.
എസ്.ഡി.പി.ഐ, പി.എഫ്.ഐ. പോലെ ഒരു വര്‍ഗീയ പാര്‍ട്ടിയായി ലീഗിനെ കാണാനാവില്ല. കേരളത്തിലെയും ഇന്ത്യയിലെയും മതനിരപേക്ഷ മൂല്യങ്ങളടെ കൂടെ നില്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്ന പാര്‍ട്ടിയാണ് ലീഗ് എന്നാണഭിപ്രായം.

Share
അഭിപ്രായം എഴുതാം