തരൂരിനായി കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റ പ്രമേയം. അനാവശ്യഭ്രഷ്ട് ആത്മഹത്യാപരവും താന്‍പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം.കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയാറാകണം. പൊതുശത്രുവിനെതിരേയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു. നേതാക്കളുടെ അമ്മാവന്‍ സിന്‍ഡ്രോം മാറണമെന്നും പ്രമേയത്തിലുണ്ട്. മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃക്യാമ്പിലാണ് തരൂരിനു പിന്തുണ നല്‍കിയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണു പ്രമേയം പാസാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →