വടകര: നഗരസഭാ പരിധിയില്‍ 10 വയസുകാരിക്കു ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആഗ്ര സ്വദേശിയാണ്. വടകരയിലാണ് താമസം. ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം വടകരയിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു. കൊതുകിലൂടെ പകരുന്ന, തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന അസുഖമാണ് ജപ്പാന്‍ ജ്വരമെന്നറിയപ്പെടുന്ന ജപ്പാനീസ് എന്‍സെഫാലിറ്റിസ്. ജന്തു ജന്യ രോഗമാണിത്. 1871-ല്‍ ജപ്പാനിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലാദ്യമായി 1956 ല്‍ തമിഴ്‌നാട്ടിലാണു രോഗം റിപ്പോര്‍ട്ട് ചെയ്തത്.
വടകരയില്‍ 10 വയസുകാരിക്ക് ജപ്പാന്‍ ജ്വരം
