തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു. സർക്കാരിന്റെ പരാജയമാണ് വിഴിഞ്ഞം സമരത്തെ ഈ നിലയിൽ എത്തിച്ചതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം.വിൻസെന്റ് ആരോപിച്ചു. സമരക്കാരെ രാജ്യദ്രോഹികൾ എന്ന് വിളിച്ചതും, തീവ്രവാദബന്ധം ആരോപിച്ചതും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലെന്നും വിൻസെന്റ് ചോദിച്ചു. ചർച്ച പുരോഗമിക്കുകയാണ്.
വിഷയത്തിൽ രണ്ടുമണിക്കൂർ ചർച്ച നടക്കും. വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് (06/12/22 ചൊവ്വാഴ്ച) രാവിലെ പ്രതിപക്ഷം സഭയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് വിഷയം ചർച്ച ചെയ്യാം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഈ സമ്മേളന കാലത്ത് ആദ്യമായാണ് സഭ നിർത്തിവെച്ചുള്ള ചർച്ചയ്ക്ക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സമരസമിതിയുമായി നടത്തിയ സമവായ ചർച്ചകളിൽ ചെറിയ രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ചർച്ച.


