നിലക്കൽ- പമ്പ റൂട്ടിൽ പ്രത്യേക സൗകര്യമൊരുക്കണമെന്ന് കോടതി നിർദ്ദേശം

കൊച്ചി: നിലയ്ക്കൽ – പമ്പ കെ.എസ്.ആർ.ടി.സി ടിക്കറ്റ് വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിൽ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കാനാവുമോയെന്ന് സർക്കാരിനോട് ഹൈക്കോടതി. യാത്രാ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തീർത്ഥാടകൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ വിഷയം പരിഗണിക്കവേയാണ് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം ആരാഞ്ഞത്.

ദർശനത്തിന് ശേഷം മടങ്ങുമ്പോൾ ബസിൽ കയറാൻ ബുദ്ധിമുട്ട് നേരിടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. പ്രത്യേക സൗകര്യമൊരുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ബസ് ഉറപ്പാക്കുകയും സ്പെഷ്യൽ കമ്മിഷണർ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുകയും വേണം. ഡോളിക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടോയെന്ന് ആരാഞ്ഞ കോടതി, അനധികൃത പാർക്കിംഗ് അനുവദിക്കരുതെന്നും നിർദ്ദേശിച്ചു

Share
അഭിപ്രായം എഴുതാം