മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ രോ​ഗി മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം: സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ രോഗി മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. കൊല്ലം ശൂരനാട് തെക്ക് സ്വദേശിനി സ്മിതാകുമാരി (41) ആണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്.തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടും ശരീരത്തിൽ കാണപ്പെട്ട പരിക്കുകളുമാണ് കുടുംബാംഗങ്ങളുടെ സംശയത്തിന് കാരണം..

വീട്ടിൽവച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്‌മിതാകുമാരിയെ 2022 നവംബർ 27 ഞായാറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പേരൂർക്കട ആശുപത്രിയിലെത്തിച്ചത്. വാർഡിൽ ചികിത്സയിലായിരുന്ന സ്മിതാകുമാരിയും മറ്റൊരു രോഗിയും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് പ്രത്യേക സെല്ലിലേക്ക് മാറ്റി. ചൊവാഴ്ച വൈകിട്ട് 5ന് സ്മിതാകുമാരിയെ ഈ സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

. പോസ്റ്റുമാർട്ടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. ഇതിനു മുൻപ് രണ്ടു തവണ സ്‌മിതാകുമാരി പേരൂർക്കടയിൽ ചികിത്സ തേടിയിട്ടുണ്ട്. മരണകാരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താൻ ഫൊറൻസിക് സർജൻ സംഭവസ്ഥലം സന്ദർശിക്കും. പേരൂർക്കട പൊലീസിനാണ് അന്വേഷണ ചുമതല. മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ് കാരണം രോഗികൾക്ക് വേണ്ട പരിചരണം കിട്ടുന്നില്ലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ കുളിപ്പിക്കാൻ ഇറക്കുന്നതിനിടെ രോഗി മതിൽ ചാടി രക്ഷപ്പെട്ടാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് ജീവനക്കാർ പിടികൂടി സെല്ലിൽ അടച്ചത്.

. ചികിത്സയിലായിരുന്ന രോഗി മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. പ്രത്യേകസഘം രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം