മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 140 അടിയിലെത്തിയതായാണ് വിവരം. പ്രസ്തുത സാഹചര്യത്തില്‍ കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്നോടിയായാണിത്.142 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കേണ്ടി വരും. കഴിഞ്ഞ മാസം ഒന്‍പതാം തീയതിയും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഡാം തുറക്കേണ്ട സാഹചര്യ ഉണ്ടായില്ല. കഴിഞ്ഞ സെപ്തംബറിലാണ് അവസാനമായി ഡാം തുറന്നത്.

Share
അഭിപ്രായം എഴുതാം