ഓയോ 600 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡല്‍ഹി: പ്രമുഖ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോ 600 ജീവനക്കാരെ പിരിച്ചുവിടുന്നു. തങ്ങളുടെ 3,700 ജീവനക്കാരില്‍ നിന്ന് 10 ശതമാനം പേരെ ഒഴിവാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതേസയമം, റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് ടീമുകളിലേക്ക് 250 പേരെ പുതുതായി നിയമിക്കുമെന്നും ഐ പി ഒ കമ്പനിയായ ഓയോ അറിയിച്ചു.കമ്പനിയുടെ പ്രവര്‍ത്തന ഘടനയില്‍ വ്യാപകമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു തീരുമാനമെന്നു ട്രാവല്‍ ടെക് കമ്പനിയായ ഓയോ അറിയിച്ചു. പ്രൊഡക്റ്റ്സ്, എഞ്ചിനീയറിങ്, കോര്‍പ്പറേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഓയോ വെക്കേഷന്‍ ഹോംസ് ടീമുകളില്‍നിന്നാണു ജീവനക്കാരെ പിരിച്ചുവിടുന്നത്. പാര്‍ട്ണര്‍ റിലേഷന്‍ മാനേജ്‌മെന്റിലേക്കും ബിസിനസ് ഡെവലപ്‌മെന്റ് ടീമുകളിലേക്കുമാണു പുതിയ റിക്രൂട്ട്മെന്റ്.

”ഓയോ അതിന്റെ 3,700 ജീവനക്കാരുടെ അടിത്തറയുടെ 10 ശതമാനം കുറയ്ക്കും. 250 അംഗങ്ങളെ പുതിയതായി നിയമിക്കുകയും 600 ജീവനക്കാരെ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഇത്,” കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. സുഗമമായ പ്രവര്‍ത്തനത്തിനായി പ്രൊഡക്റ്റ്്, എന്‍ജിനീയറിങ് ടീമുകളെ ലയിപ്പിക്കുമെന്നു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം