കോഴിക്കോട് കോർപ്പറേഷനിലെ പണം തിരിമറികേസിൽ ഒളിവിൽപോയ മുൻ മാനേജർക്കായുളള അന്വേഷണം ഊർജിതമാക്കി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ പണം തിരിമറിയിൽ ആദ്യം പരാതി നൽകിയത് കോർപ്പറേഷനാണെന്ന മേയറുടെ വാദം പൊളിയുന്നു. ബാങ്ക് ജീവനക്കാർ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചതെന്ന് DCP എ.ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറി. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് കോർപ്പറേഷൻറെയും അന്വേഷണ സംഘത്തിന്റെയും വിലയിരുത്തൽ.

15.24 കോടി രൂപയുടെ തിരിമറി കണ്ടെത്താൻ സഹായിച്ചത് കോർപ്പറേഷൻ നൽകിയ പരാതിയെ തുടർന്നാണെന്നാണ് മേയർ ബീനഫിലിപ്പ് തുടക്കം മുതൽ വാദിക്കുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്ന് കാട്ടി നിലവിലെ ബാങ്ക് മാനേജർ ആയ വിഷ്ണു നവംബർ 29 ന് വൈകിട്ടോടെ പരാതി നൽകിയിരുന്നു. രാതി 7.20ന് പൊലിസിന് നൽകിയ മൊഴിയുടെ പകർപ്പിലും സമയം കൃത്യമായി പറയുന്നുണ്ട്. എന്നാൽ കോർപ്പറേഷൻ പരാതി നൽകുന്നതാകട്ടെ നവംബർ 29 ന് രാത്രി ഏറെ വൈകിയാണ്. ഇക്കാര്യം ഡിസിപി എ. ശ്രീനിവാസ് . സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം തിരിമറിയിൽ ബാങ്കിന്റെ ഓഡിറ്റിങ് പൂർത്തിയായി. ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ കോർപ്പറേഷൻ ശേഖരിക്കുകയാണ്. തിരിമറി നടത്തിയ മുൻ മാനേജർ എം.പി. റിജിൽ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി

Share
അഭിപ്രായം എഴുതാം