ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബീവറേജസ് ജീവനക്കാരന് ഗുണ്ടാ സംഘത്തിന്റെ മർദ്ദനം. ബിവറേജസിലുണ്ടായ തർക്കത്തെ തുടർന്ന് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് മർദ്ദിക്കുകയായിരുന്നു. പട്ടം ബീവറേജസിലെ ജീവനക്കാരനായ രാജീവിനാണ് ആക്രമണത്തിൽ പരുകേറ്റത്.

സമയം കഴിഞ്ഞതിനാൽ ബിവറേജസിൽ നിന്നും മദ്യം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രാജീവിനെ പിന്തുടർന്നെത്തിയ സംഘം പുളിമൂട് ജംഗ്ഷനിൽ വച്ച് അക്രമിക്കുകയായിരിന്നു. പരുക്കേറ്റ രാജീവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share
അഭിപ്രായം എഴുതാം