പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് അനുമതി

ആലപ്പുഴ: പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി അനുവദിച്ചതായി യു. പ്രതിഭ എം.എല്‍.എ. പറഞ്ഞു. ഇതിനായി 25.67 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

തെങ്ങിന് തടം എടുത്ത് പുതയിടല്‍, ജൈവ വളം, കുമ്മായം എന്നിവയുടെ വിതരണം, ജലസേചനത്തിനായി പമ്പ് സെറ്റ് സ്ഥാപിക്കല്‍, തെങ്ങുകയറ്റ യന്ത്രം, രോഗബാധിത തെങ്ങുകള്‍ക്ക് മരുന്ന് തളിക്കല്‍, ഇടവിള കൃഷിക്കായി വാഴ വിത്ത് വിതരണം എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുക. കേരസമിതികള്‍ രജിസ്റ്റര്‍ ചെയ്ത് മൂല്യവര്‍ധിത വെളിച്ചെണ്ണയും ഉത്പാദിപ്പിക്കും. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെയും കേര കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 

Share
അഭിപ്രായം എഴുതാം