വീണ്ടും പ്രണയപ്പക ; കൊച്ചിയിൽ യുവതിയെ നടുറോഡിൽ വെട്ടി വീഴ്ത്തി മുൻ കാമുകൻ

കൊച്ചി: കാൽനടയാത്രക്കാരിയെ നടുറോഡിൽ വച്ച് വെട്ടി വീഴ്ത്തിയ ശേഷം മുൻ കാമുകൻ രക്ഷപ്പെട്ടു. കൊച്ചി കലൂരിലാണ് സംഭവം. യുവതിയുടെ കയ്യിലാണ് വെട്ടേറ്റത്.

03/12/22 ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. രണ്ടു പെൺകുട്ടികൾ നടന്നു പോകുന്നതിനിടെ വ ബൈക്കിലെത്തിയ യുവാവ് ഒരു പെൺകുട്ടിയെ വെട്ടാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടയിൽ പെൺകുട്ടിയുടെ കൈയ്ക്ക് വെട്ടേറ്റു. കണ്ടു നിന്ന നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. നാട്ടുകാർ തന്നെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയാണ് അപകടത്തിൽപ്പെട്ടത്. മുൻ കാമുകനുമായി ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയിൽ പോലീസ് എഴുതിയിട്ടുണ്ട് പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം