29.84 ലക്ഷവുമായി മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 29.84 ലക്ഷം രൂപയുമായി മൂന്നുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. രണ്ടു കേസുകളിലായാണു മൂന്നുപേരെ പിടികൂടിയത്. 01/12/2022 വ്യാഴാഴ്ച പുലര്‍ച്ചെയോടെ പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ബസില്‍ വന്നിറങ്ങിയ മണ്ണാര്‍മല സ്വദേശികളായ പള്ളിപ്പടി പള്ളിപ്പാറ അബൂബക്കര്‍(62), വൈശ്യര്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍(41) എന്നിവരില്‍ നിന്നാണ് പത്തുലക്ഷം രൂപ വീതം പിടിച്ചെടുത്തത്. പ്രത്യേക തുണിസഞ്ചിയിലാക്കി ശരീരത്തില്‍ കെട്ടിവച്ചാണു കൊണ്ടുവന്നിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കു വിതരണത്തിന് കൊണ്ടുവന്ന പണമാണിതെന്നു പോലീസ് പറഞ്ഞു.

ഉച്ചതിരിഞ്ഞ് കരിങ്കല്ലത്താണിയില്‍ വന്നിറങ്ങിയ കരിങ്കല്ലത്താണി പൊതിയില്‍ ബഷീറില്‍(44) നിന്നാണ് 9.84 ലക്ഷം രൂപ കണ്ടെടുത്തത്. പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പണവുമായി ഇവരെ പിടികൂടിയത്.

Share
അഭിപ്രായം എഴുതാം