ബെയ്ജിങ്: ടിയാനന്‍മെന്‍ കൂട്ടക്കൊലയ്ക്ക് പിന്നാലെ ചൈനയില്‍ അധികാരത്തിലെത്തിയ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ (96) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1993 മുതല്‍ 2003 വരെ പ്രസിഡന്റായിരുന്നു. പ്രസിഡന്റ് പദമൊഴിഞ്ഞിട്ടും 2004 വരെ സേനയുടെ ചെയര്‍മാന്‍ പദവിയില്‍ തുടര്‍ന്നു.1989 ല്‍ ടിയാനന്‍മെന്‍ ചത്വരത്തില്‍ പ്രക്ഷോഭം നടക്കുന്ന കാലത്താണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃനിരയില്‍ സെമിന്‍ കരുത്തനായത്. രാജ്യതാല്‍പര്യത്തെ ചോദ്യംചെയ്തവരെ കരുത്തോടെ നേരിട്ട നേതാവാണ് അദ്ദേഹമെന്നു ടിയാനന്‍മെന്‍ പ്രക്ഷോഭം അനുസ്മരിച്ചു ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഒത്തുതീര്‍പ് നേതാവായാണ് അദ്ദേഹം രംഗത്തുവന്നതെങ്കിലും പിന്നീട് പാര്‍ട്ടിയില്‍ കരുത്താര്‍ജിച്ചു. ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍നിന്ന് ഹോങ്കോങ്ങും പോര്‍ച്ചുഗല്‍ അധീനതയിലായിരുന്ന മക്കാവുവും ചൈനയുടെ കീഴിലായത് സെമിന്റെ ഭരണകാലത്താണ്. ചൈന സാമ്പത്തിക ശക്തിയായതും അദ്ദേഹത്തിന്റെ നേട്ടമാണ്.
മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു
