പരിശീലന പരിപാടി സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പ് നടത്തിവരുന്ന ‘ഓറഞ്ച് ദ വേൾഡ്’ ക്യാംപയിനിന്റെ  ഭാഗമായി  വകുപ്പിന്റെ സേവനങ്ങൾ, സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് കാംപയിൻ സംഘടിപ്പിക്കുന്നത്.
ഐ.സി.ഡി.എസ് അങ്കമാലി ശിശു വികസന പ്രോഗ്രാം ഓഫീസർ സോയാ സദാനന്ദൻ ക്ലാസ് നയിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി അമ്പതോളം ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. കൺവേർജൻസ് ആക്ഷൻ പ്ലാനും തയ്യാറാക്കി. നവംബർ 25ന് ആരംഭിച്ച ക്യാംപയിൻ ഡിസംബർ പത്തിന് സമാപിക്കും.

യോഗത്തിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡോ. പ്രേംനാ മനോജ്‌ ശങ്കർ, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം