യുപിയിലെ ഫിറോസാബാദിൽ തീപിടിത്തം; 3 കുട്ടികളടക്കം 6 പേർ മരിച്ചു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഇലക്ട്രോണിക്സ്-ഫർണിച്ചർ കടയിൽ തീപിടിത്തം. 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

പ്രഥമദൃഷ്ട്യാ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നും കട മാത്രമല്ല ഒന്നാം നിലയിലെ ഉടമകളുടെ വീടും കത്തിനശിച്ചതായി പൊലീസ് പറഞ്ഞു. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →